രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. വാക്സിന്‍ അനുമതി സംബന്ധിച്ച് ശുഭ വാര്‍ത്ത ഈ ആഴ്ച്ച തന്നെയുണ്ടാകുമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ഡ്രഗ്‌സ് കണ്ട്രോള്‍ ജനറല്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസിജിഐയുടെ അനുമതി കിട്ടിയാലുടന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി വാക്‌സിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടും. രണ്ടര കോടി പേര്‍ക്കുളള വാക്‌സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലി ജിറ്റിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Top