വാക്‌സിന്‍ കോവിഡിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ചുരുക്കം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നു ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു.

വാക്സിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ട്. ഇത്തരം വാര്‍ത്തകള്‍ കാരണം പലരും വാക്സിന്‍ എടുക്കാന്‍ മടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ എടുക്കാന്‍ മടിക്കുന്നവര്‍ ബുദ്ധിമുട്ടുകള്‍ നേരിടണമെന്ന് സര്‍ക്കാരിനില്ല, എല്ലാവര്‍ക്കും തുല്യസുരക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആരോഗ്യമേഖലയുടെ കണ്ണാടിയായാണ് ഈ പ്രതിരോധകുത്തിവെപ്പ് യജ്ഞം പ്രവര്‍ത്തിക്കുന്നത്. വിജയകരമായ വാക്സിനേഷനിലൂടെ പോളിയോ, സ്മോള്‍പോക്സ് തുടങ്ങിയ മാരകരോഗങ്ങളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് സമാനമായി കോവിഡിന്റേയും ശവപ്പെട്ടിയുടെ അവസാനത്തെ ആണിയാണ് ഈ വാക്സിനേഷന്‍ പരിപാടിയെന്ന് താന്‍ വിശ്വസിക്കുന്നു’

‘കോവാക്സിനും കോവിഷീല്‍ഡും ഉപയോഗിക്കാന്‍ ഫലപ്രദമാണ്. എല്ലാ വാക്സിനേഷന്‍ പരിപാടിയേയും പോലെ ചുരുക്കം ചില പാര്‍ശ്വഫലങ്ങള്‍ ഇതിനും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ചെറിയ പനിയോ നീര്‍വീക്കമോ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Top