Union Health Minister J P Nadda statement

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് സഹായവുമായി കേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ പറഞ്ഞു. ഇതിനായി 3600 കോടി കേന്ദ്രം നല്‍കും.

ആലപ്പുഴയില്‍ ട്രോമ കെയര്‍ രണ്ടാം ഘട്ടവും എറണാകുളത്തും കണ്ണൂരും ട്രോമാ കെയര്‍ മൂന്നാം ഘട്ടവും ആരംഭിക്കും. കോഴിക്കോട് മൂന്നാം ഘട്ടത്തില്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ട്രോമ കെയര്‍ നവീകരണത്തിനായി 17 കോടി രൂപ അനുവദിക്കും.

എന്നാല്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാലപ്പുറം, ഇരഞ്ഞിപ്പാലം, മാവൂര്‍, പാപ്പിനിശ്ശേരി ഇ.എസ്.ഐകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് ഇ.എസ്.ഐ ഡിസ്പന്‍സറികള്‍ ആറ് കിടക്കകളുള്ള ആസ്പത്രികളായി ഉയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബെന്ദാരു ദത്താത്രേയയും പറഞ്ഞു.

Top