ഇന്ധന – എക്‌സൈസ് നികുതി കുറക്കില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ധന – എക്‌സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. യുപിഎ സര്‍ക്കാരിന്റെ തന്ത്രം പിന്തുടരാന്‍ എനിക്കാവില്ല. എണ്ണ കടപത്രം സര്‍ക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയത്. അതുകൊണ്ടാണ് ഇന്ധന വില കുറയ്ക്കാന്‍ സാധിക്കാത്തതെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

എണ്ണ കടപത്രത്തിന്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറയ്ക്കാന്‍ ആകുമായിരുന്നുവെന്നും ധനമന്ത്രി വിമര്‍ശിച്ചു.

‘യുപിഎ സർക്കാരിന്റെ 1.4 ലക്ഷം കോടിയുടെ ഓയിൽ ബോണ്ടുകൾ ഞാൻ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ പെട്രോളിയം വിലവർധനവിൽ ആശ്വാസം നൽകുമായിരുന്നു’ . പെട്രോളിനും ഡീസലിനും എന്തുകൊണ്ട് എക്സൈസ് തീരുവ കുറക്കുന്നില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

ഉയർന്ന ഇന്ധനവിലയിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വിശദമായ ചർച്ച നടത്താതെ മറ്റൊരു പരിഹാരമില്ലെന്ന് നിർമലാ സീതാരമൻ പറഞ്ഞു. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്.

Top