കേരളത്തിന് 1276 കോടി അനുവദിച്ചെന്ന് അറിയിച്ച് കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: റവന്യു നഷ്ടം നികത്താന്‍ കേരളത്തിന് 1276 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് തുക അനുവദിച്ചത്. ആകെ 6195 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.

അതേസമയം ദേശീയ ലോക്ക് ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ നീട്ടിയേക്കുമെന്നാണ് സൂചന. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് എട്ട് സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതുവരെയുള്ളതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യോഗമാണ് ഇന്ന് നടന്നത്. ആറുമണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് നടന്നത്.

ഇന്ത്യ പ്രതിരോധത്തില്‍ വലിയ ജാഗ്രത കാട്ടിയെന്ന് പ്രധാനമന്ത്രി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമീണ ഇന്ത്യയെ വൈറസില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തണം. എവിടെയൊക്കെ വൈറസ് പടരുന്നു എന്ന് വ്യക്തമായി. ഈ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള തന്ത്രം ആവിഷ്‌ക്കരിക്കണം. സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ചലിപ്പിക്കണം എന്ന് നിര്‍ദ്ദേശിച്ച് നിയന്ത്രണങ്ങള്‍ നീക്കാനുള്ള തന്റെ താല്‍പ്പര്യം മോദി അറിയിച്ചു.

Top