പശുവിന്റെ വിശേഷണങ്ങളുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി ചൈനയില്‍

ബെയ്ജിങ്: പശുവിന്റെ വിശേഷണങ്ങള്‍ വിവരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ ചൈനയില്‍ ക്ലീന്‍ എനര്‍ജി മിനിസ്റ്റീരിയല്‍ മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമായ പഞ്ചഗവ്യം ഏറെ ഔഷധ ഗുണമുള്ളതാണെന്നും ഇവ സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വ്വേദത്തിന്റെ സാധ്യതയെ ശാസ്ത്രീയമായി പഠിക്കുന്നതിനായി 5000 കോടി രൂപ ബജറ്റില്‍ ആയുഷ് മന്ത്രാലയത്തിനു രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top