എം.ജിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ നടത്താനിരുന്ന യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി

കോട്ടയം : മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചു.

ശക്തമായി തുടരുന്ന മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് തീരുമാനം. തെരഞ്ഞെടുപ്പിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.

ഐടിഐ അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് പരീക്ഷകളും മാറ്റി വച്ചു. 16,17,18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.
കൊച്ചി ശാസ്ര സാങ്കേതിക സര്‍വ്വകലാശാല വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം,ആലപ്പുഴ, കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആംഗന്‍വാടികള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

Top