കേന്ദ്ര ബജറ്റ് നികുതിദായകര്‍ക്ക് ആശ്വാസമാകും; അറിയേണ്ട പ്രധാനകാര്യങ്ങള്‍ ഇവ

ന്യൂഡല്‍ഹി : നികുതിദായകര്‍ക്ക് ആശ്വാസമാകുന്ന ഒട്ടേറെ പദ്ധതികളോടെയാണ് ഇപ്രാവശ്യത്തെ കേന്ദ്രബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമല്ലെന്നതുള്‍പ്പെടെയുളള്ള പുതിയ കാര്യങ്ങളാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്.

ആധാര്‍ കാര്‍ഡ് ഉള്ള സ്ഥിതിക്ക് നികുതി ദായകര്‍ക്ക് പാന്‍കാര്‍ഡിന് പകരം ആധാര്‍കാര്‍ഡ് ഉപയോഗിക്കാമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശുപാര്‍ശ ചെയ്തു. നിലവില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമായിരുന്നു. ഇത് കൂടാതെ ആദായനികുതി അടയ്ക്കുന്നവര്‍ അറിയേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടിയുണ്ട്. ഭവന വായ്പകള്‍ ഉദാരമാക്കാന്‍ ആദായനികുതിയില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. ഭവനവായ്പകള്‍ക്ക് മേലുള്ള ആദായനികുതിയില്‍ ഒന്നരലക്ഷം കൂടി ഇളവ് നല്‍കി. ഇതോടെ 45 ലക്ഷം രൂപവരെയുള്ള ഭവനവായ്പകള്‍ക്ക് മൂന്നരലക്ഷം വരെ ആദായ നികുതിയിളവ് ലഭിക്കും. മാര്‍ച്ച് 2020 വരെയുള്ള ഭവനവായ്പകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുവരെ 45 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ആദായനികുതി ഇളവ് ലഭിച്ചിരുന്നത്.

കറന്‍സി വഴിയുള്ള പണമിടപാട് കുറച്ച്, ഡിജിറ്റല്‍ പണമിടപാട് കൂട്ടാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.ഒരുകോടി രൂപ വരെ ബാങ്ക് വഴി പണമായി ഇടപാട് നടത്തിയാല്‍ അതിന് 2 ശതമാനം ടി.ഡി.എസ് ചുമത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ കൂട്ടാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. കറന്‍സി വഴിയുള്ള പണമിടപാട് കുറച്ച്, ഡിജിറ്റല്‍ പണമിടപാട് കൂട്ടാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.ഒരുകോടി രൂപ വരെ ബാങ്ക് വഴി പണമായി ഇടപാട് നടത്തിയാല്‍ അതിന് 2 ശതമാനം ടി.ഡി.എസ് ചുമത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങിയാല്‍, 1.5 ലക്ഷം രൂപ വരെ ആദായ നികുതിയില്‍ ഇളവ് ലഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. മലിനീകരണ രഹിത, ഇലക്ട്രോണിക് വാഹനങ്ങളുടെ വില്പന കൂട്ടാനുദ്ദേശിച്ചാണ് നീക്കം.

കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഇക്വിറ്റി ബന്ധിത സേവിംഗ്‌സ് സ്‌കീമുകളുടേത് പോലുള്ള ആദായനികുതിയിളവുകള്‍ നല്‍കും. മൂന്ന് വര്‍ഷത്തേക്ക് ഇക്വിറ്റി ബന്ധിത സേവിംഗ്‌സ് സ്‌കീമുമായി ബന്ധപ്പെട്ട് മ്യൂച്വല്‍ ഫണ്ടുകളില്‍ മൂന്ന് വര്‍ഷത്തെ ലോക്ക് – ഇന്‍ കാലയളവില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിലവില്‍ ഒന്നരലക്ഷം രൂപ വരെ ആദായനികുതിയിളവുണ്ട്. സര്‍ക്കാരിന്റെ കമ്പനികളില്‍ നിക്ഷേപിക്കുന്ന റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ഇളവുകള്‍ ലഭിക്കും. എയര്‍ ഇന്ത്യ പോലുള്ള കമ്പനികളെ തിരിച്ചുകൊണ്ടുവരാന്‍. 1.05 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കലിനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധൈര്യമായി കേന്ദ്രസര്‍ക്കാര്‍ കമ്ബനികളില്‍ ഇനി നിങ്ങള്‍ക്ക് ഓഹരികള്‍ നിക്ഷേപിക്കാം.

ആദായനികുതി സര്‍ച്ചാര്‍ജ് അതിസമ്പന്നരില്‍ നിന്ന് ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ കൂട്ടി. HNI (High Net Worth Individuals)- എന്ന അതിസമ്പന്നവിഭാഗത്തില്‍ നിന്ന്, അതായത് വാര്‍ഷിക വരുമാനം രണ്ട് കോടിയിലധികമുള്ളവരില്‍ നിന്ന് സര്‍ചാര്‍ജ് 25 ശതമാനമാക്കി ഉയര്‍ത്തി. 5 കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ 37 ശതമാനം സര്‍ചാര്‍ജ് നല്‍കേണ്ടിവരും.

Top