റെയില്‍വെ വികസനത്തിന് പിപിപി മാതൃക ; ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് പദ്ധതി

ന്യൂഡല്‍ഹി:ഈ ബഡ്ജറ്റില്‍ ഗതാഗത രംഗത്തിന് മുന്‍തൂക്കം നല്‍കി നിര്‍മല സീതാരമാന്‍.ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ഇതിനായി ഇളവുകള്‍ നല്‍കുകയും ചെയ്യും.

റെയില്‍വെ വികസനത്തിന് പിപിപി മാതൃക കൊണ്ടുവരുകയും 2030 വരെയുള്ള കാലയളവില്‍ 50 ലക്ഷം കോടി നീക്കിവെക്കുകയും ചെയ്യും. 210 കിലോമീറ്റര്‍ മെട്രോ ലൈനുകള്‍ ഈ വര്‍ഷം സ്ഥാപിക്കും.

രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പിലാക്കും.ഇതിനായി രണ്ടാം ഘട്ടത്തില്‍ 10000കോടിയുടെ പദ്ധതി നടപ്പാക്കും. ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയിലൂടെ എല്ലാം ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ സാധിക്കും.

ജല-വ്യോമയാന ഗതാഗത വികസന പദ്ധതികള്‍ കൊണ്ടുവരും. ജലമാര്‍ഗമുള്ള ചരക്ക് ഗതാഗതം വര്‍ധിപ്പിക്കും.

Top