നികുതി ഇടപാടുകള്‍ ലളിതവും സുതാര്യവും; പാന്‍ കാര്‍ഡിന് പകരം ഇനി ആധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി:ആദായ നികുതി അടയ്ക്കാന്‍ ഇനി പാന്‍കാര്‍ഡ് ആവശ്യമില്ല. യൂണിയന്‍ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്. ആദായ നികുതി അടയ്ക്കണമെങ്കില്‍ നിലവില്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്. എന്നാല്‍ ഇനി പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം എന്നാണ് ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി പറഞ്ഞത്.

രാജ്യത്ത് 120 കോടിയോളം പേര്‍ക്ക് ആധാര്‍കാര്‍ഡുള്ള സ്ഥിതിക്ക് ഇതുവഴി നികുതി ഇടപാടുകള്‍ ലളിതവും സുതാര്യവുമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

Top