വൈദ്യുതി വിതരണത്തിന് ‘ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി’ നടപ്പിലാക്കും

ന്യൂഡല്‍ഹി:രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. വൈദ്യുതി വിതരണം കാര്യക്ഷമമായി നടക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയില്‍, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കുമെന്നും റോഡ്, ജല, വായു ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭാരത് മാല, സാഗര്‍മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം എത്തിക്കുമെന്നും മന്ത്രി ബജറ്റില്‍ പറഞ്ഞു.

Top