കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ബജറ്റ്; മോഹന വാഗ്ദാനങ്ങളുമായി ജയ്റ്റ്‌ലി

farmer

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് മോഹന വാഗ്ദാനങ്ങളുമായി അരുണ്‍ ജയ്റ്റ്‌ലി. രാജ്യത്തെ കര്‍ഷകരുടെ വരുമാനം നാലു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വിപുലീകരിക്കുമെന്നും, കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ 2000 കോടി രൂപ അനുവദിക്കുമെന്നും, ജൈവകൃഷിക്ക് ഊന്നല്‍ നല്‍കുമെന്നും, ഇനാം പദ്ധതി വിപുലീകരിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

കാര്‍ഷികോല്‍പ്പാദനം കഴിഞ്ഞവര്‍ഷം റിക്കാര്‍ഡ് നേട്ടത്തിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിളകള്‍ക്ക് 50 ശതമാനം മിനിമം താങ്ങുവില ഉറപ്പാക്കാനും ബജറ്റില്‍ വിലയിരുത്തി. കാര്‍ഷിക മേഖലയില്‍ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. കൂടാതെ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 7.5 ശതമാനം വളര്‍ച്ചയുണ്ടായെന്നും ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവകാശപ്പെട്ടു.

Top