കേന്ദ്ര ബജറ്റ് സാധാരണക്കാരെ കളിയാക്കുന്നത്: തോമസ് ഐസക്ക്‌

തിരുവനന്തപുരം: സാധാരണക്കാരെ കളിയാക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് മുന്‍ സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക് . ഇതുപോലെ ജനങ്ങളെ അവഗണിച്ച ബജറ്റ് ചുരുക്കമാണെന്ന് പറഞ്ഞ തോമസ് ഐസക്.

കഴിഞ്ഞ വര്‍ഷം 98,000 കോടി ആയിരുന്നു റിവൈസ്ഡ് എസ്റ്റിമേറ്റ്. ഈ വര്‍ഷം അത് 73,000 കോടിയായി. കാര്‍ഷിക അടങ്കല്‍ കഴിഞ്ഞ വര്‍ഷം 5.74 ലക്ഷം കോടിയായിരുന്നു. ഈ വര്‍ഷം 4.63 കോടിയായി. വിഹിതത്തില്‍ 29% കുറവ് വന്നു. ആരോഗ്യമേഖലയ്ക്ക് 86,000 കോടിയാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. ഈ വര്‍ഷവും 86,000 കോടി തന്നെയാണ്.

 

Top