രണ്ടാം ബജറ്റ് ഇന്ന്; കേരളമടക്കം ഉറ്റു നോക്കുന്ന ആ ‘ചുവന്ന തുണി’ക്കുള്ളില്‍ എന്ത്?

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. സാമ്പത്തിക മാന്ദ്യം മറിടക്കുക എന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രി സീതാരാമന് മുന്നിലുള്ളത്. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായി മിന്നിത്തിളങ്ങി നിന്ന നിര്‍മലാ സീതാരാമന്‍ ധനമന്ത്രി പദത്തിലെത്തിയതുമുതല്‍ കലികാലമാണ്. നിരന്തരം പ്രശ്‌നങ്ങളാണ് അവര്‍ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്.

സര്‍ക്കാരുകളുടെ പതിവ് രീതി മാറ്റിയായിരുന്നു നിര്‍മ്മല കഴിഞ്ഞ ജൂലൈ മാസത്തില്‍ ബജറ്റ് അവതരിപ്പിച്ചത്. സൂട്‌കെയ്‌സ് ഒഴിവാക്കി ചുവന്ന തുണിയില്‍ പൊതിഞ്ഞായിരുന്നു കന്നി ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത്. എന്നാല്‍ എട്ട് മാസങ്ങള്‍ക്കിപ്പുറം ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്ന ധനമന്ത്രിക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയാണുള്ളത്. എവിടെ നോക്കിയാലും പ്രശ്‌നങ്ങള്‍ മാത്രം. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം കഴിഞ്ഞ ബജറ്റിന് ശേഷം പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ പദ്ധതികള്‍ ഇത്തവണ പ്രതീക്ഷിക്കാം.

ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ആദായനികുതിയിലെ ഇളവ് ഉള്‍പ്പടെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനുള്ള ഊന്നല്‍ ധനമന്ത്രി നടത്തും. തൊഴിലില്ലായ്മ പരിഹരിക്കാനും, കാര്‍ഷിക, വ്യവസായിക, ബാങ്കിംഗ് മേഖലകളെ ശക്തിപ്പെടുത്താനുമുള്ള വഴികള്‍ ആ ചുവന്ന തുണിക്കുള്ളില്‍ ഉണ്ടാകുമെന്നാണ് ഇന്ത്യക്കാര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

ബജറ്റില്‍ കേരളത്തിനും ചില പ്രതീക്ഷകള്‍ ഉണ്ട്. എയിംസ്, ശബരിമല-അങ്കമാലി പാത ഉള്‍പ്പടെ റെയില്‍വെ മേഖലയെ ശക്തിപ്പെടുത്താനുള്ള വഴികള്‍.

Top