വനിതാവികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വനിതാവികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു. സ്വയം സഹായ സംഘങ്ങള്‍ക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. വനിതാശാക്തീകരണം ലക്ഷ്യമെന്നും സമ്പദ് ഘടനയുടെ വികസനത്തില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

മുദ്ര പദ്ധതിയിലൂടെ ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പയും നല്‍കും. ജന്‍ധന്‍ അക്കൗണ്ടുള്ള എല്ലാ സ്ത്രീകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കും

Top