കേന്ദ്ര ബജറ്റ് 2019: വില കൂടുന്ന ഉല്‍പന്നങ്ങളുടെ എണ്ണം കൂടി

RUPEES

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. ബജറ്റിനെത്തുടര്‍ന്ന് വില കൂടുന്ന ഉല്‍പന്നങ്ങളുടെ എണ്ണം കൂടി. എന്നാല്‍ വില കുറയുന്ന ഉല്‍പന്നങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്. ബജറ്റ് പ്രകാരം വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവയാണ്.

വില കൂടുന്നവ

*പെട്രോളും ഡീസലും
*സിഗരറ്റ്, ഹുക്ക, പുകയില സ്വര്‍ണം, വെള്ളി ഇറക്കുമതി ചെയ്ത കാറുകള്‍
*സ്പ്ലിറ്റ് എസി
*ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍
*ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍
*സിസിടിവി ക്യാമറ
*കശുവണ്ടി
*ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക്
*വിനൈല്‍ ഫളോറിങ്, സെറാമിക് ടൈല്‍സ്
*ഇറക്കുമതി ചെയ്ത ഓട്ടോ പാര്‍ട്സ്
*ന്യൂസ് പ്രിന്റ്
*മെറ്റല്‍ ഫിറ്റിംഗ്സ്
*സിന്തറ്റിക് റബ്ബര്‍
*ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍
*ഐപി ക്യാമറ
*പിവിസി
*മാര്‍ബിള്‍ സ്ലാബ്സ്
*ഫര്‍ണിച്ചര്‍ മൗണ്ടിംഗ്

വില കുറയുന്നവ

ഇലക്ട്രിക് വാഹനങ്ങള്‍, വാഹനഭാഗങ്ങള്‍, കൃത്രിമ വൃക്ക നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍, ഇറക്കുമതി ചെയ്യുന്ന കമ്പിളി, ഇറക്കുമതി ചെയ്യുന്ന പ്രതിരോധ ഉപകരണങ്ങള്‍, നാഫ്ത, മൊബൈല്‍ ചാര്‍ജര്‍, സെറ്റ് ടോപ് ബോക്സ്

Top