union budget 2017-18 finance minister arun jaitly

arunjetly

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചു.

ഗ്രാമീണ വികസന മേഖലക്ക് ഊന്നല്‍ നല്‍കിയാണ് ഇത്തവണത്തെ പൊതുബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ ഇക്കുറിയും കേരളത്തിന് നിരാശ മാത്രം.

കേരളത്തിന്റെ ആവശ്യങ്ങള്‍ തഴഞ്ഞു കൊണ്ടുള്ള ബജറ്റായിരുന്നു ഇത്തവണയും.

ബജറ്റിലെ പഖ്യാപനങ്ങള്‍

നികുതി

ആദായനികുതി സ്ലാബുകളില്‍ മാറ്റം

മൂന്നുലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല

5 ലക്ഷം വരെ 5 ശതമാനം നികുതി

12500 വരെ നികുതി എല്ലാ വരുമാനക്കാര്‍ക്കും കുറയും

50 ലക്ഷം മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ചാര്‍ജ്

50 കോടി വരുമാനമുള്ള കമ്പനികളുടെ നികുതി 25 ശതമാനമാക്കി

രണ്ടുവര്‍ഷത്തിനകം വീടുവിറ്റാല്‍ നികുതിയില്ല

എല്‍ എന്‍ജി നികുതി പകുതിയായി കുറച്ചു

എല്‍ എന്‍ജിയുടെ കസ്റ്റംസ് തീരുവ 2.5 ശതമാനമാക്കി

നോട്ട് പിന്‍വലിക്കല്‍ കൊണ്ട് ആദായ നികുതി വരുമാനം വര്‍ധിച്ചു

നികുതി ശേഖരണം കാര്യക്ഷമമാക്കും

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏഴ് വര്‍ഷത്തേക്ക്‌ നികുതി ഒഴിവ്

മൂലധന നികുതിയില്‍ മാറ്റം

റെയില്‍വേ

റെയില്‍വേ ബജറ്റിന് 131000 കോടി

എല്ലാ ട്രയിനുകളിലും ബയോ ടോയ്‌ലറ്റുകള്‍

ഇ ടിക്കറ്റിന്റെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കും

യാത്രക്കാരുടെ സുരക്ഷക്ക് അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷം കോടി രൂപ

മെട്രോ റയില്‍ പോളസി കൊണ്ടു വരും

2020നകം ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും

റയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജം

വിദ്യാഭ്യാസം

സ്‌കൂളുകളില്‍ ശാസ്ത്ര പഠനത്തിന് ഊന്നല്‍. യുജിസി നിയമം പരിഷ്‌കരിക്കും. എല്ലാ കോളേജുകളിലും സ്വയംഭരണം ഏര്‍പ്പെടുത്തും

ഉന്നത വിദ്യാദ്യാസ മേഖലയില്‍ പരീക്ഷകള്‍ക്ക് ടെസ്റ്റിംഗ് ഏജന്‍സി

മെഡിക്കല്‍ പിജിക്ക് 25000 അധിക സീറ്റുകള്‍

ആരോഗ്യം

മുതിര്‍ന്ന് പൗരന്‍മാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്

100 നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങും

ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമത്തില്‍ ഭേദഗതി

ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് നിര്‍മ്മിക്കും

ആധാര്‍ അധിഷ്ഠിത സ്മാര്‍ട്ട് കാര്‍ഡില്‍ ആരോഗ്യ വിഷയങ്ങള്‍

കാര്‍ഷികമേഖല

കരാര്‍കൃഷിക്ക് ചട്ടങ്ങള്‍ കൊണ്ടുവരും. വിള ഇന്‍ഷുറന്‍സിന് 9000 കോടിരൂപ. മെയ് മാസത്തോടെ എല്ലാ വീട്ടിലും വൈദ്യുതി

കാര്‍ഷികമേഖല 4.1 ശതമാനം വളര്‍ച്ച നേടും. 10 ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ നല്‍കും. കാര്‍ഷിക ലാബുകള്‍ സ്ഥാപിക്കും.

15000 ഗ്രാമങ്ങളില്‍ ദാരിദ്ര നിര്‍മാര്‍ജനപദ്ധതികള്‍. ജലസേചനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട് 500കോടി വകയിരുത്തും

ഡിജിറ്റല്‍ ഇടപാടുകള്‍

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആനുകൂല്യം

ഒന്നരലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം

ഭീം ആപ് പ്രോല്‍സാഹിപ്പിക്കാന്‍ പുതിയ രണ്ടു പദ്ധതികള്‍

സര്‍ക്കാര്‍ ഇടപാടുകള്‍ എല്ലാം ഡിജിറ്റലാക്കും

സാമ്പത്തികം

പ്രതിരോധചിലവിന് 2,711,14 കോടി രൂപ

ധനകമ്മി ലക്ഷ്യം 3.1 ശതമാനം

സാമ്പത്തിക കുറ്റകൃത്യം തടയാന്‍ പുതിയ നിയമം

വണ്ടിച്ചെക്ക് നിയന്ത്രിക്കാന്‍ നിയമം പരിഷ്‌കരിക്കും

ചിട്ടി തട്ടിപ്പ് തടയാന്‍ നിയമം കൊണ്ടുവരും

ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് പിരിച്ചുവിടും

ചിട്ടി തട്ടിപ്പ് തടയാന്‍ നിയമം കൊണ്ടുവരും

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാളില്‍ നിന്ന് സ്വീകരിക്കാവുന്ന തുകയുടെ പരിധി 2000 രൂപ

നോട്ട് ഇടപാടിന് പരിധി നിയമ ഭേദഗതി കോണ്ടുവരും

മുന്നു ലക്ഷത്തിനു മുകളില്‍ കറന്‍സി ഇടപാട് അനുവദിക്കില്ല

അടിസ്ഥാന വികസനം

അടിസ്ഥാന മേഖലയില്‍ 396000 രൂപയുടെ നിക്ഷേപം

തൊഴിലുറപ്പ് പദ്ധതിക്ക് 48000 കോടി രൂപ. നൂറു തൊഴില്‍ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുനല്‍കും

ഒരു കോടി വീടുകള്‍ നിര്‍മ്മിക്കും

പ്രതിദിനം 132 കിലോ മീറ്റല്‍ നീളത്തില്‍ റോഡ് നിര്‍മ്മിക്കും

മറ്റുള്ളവ

മുഖ്യ പോസ്റ്റ് ഓഫീസുകളില്‍ പാസ്‌പോര്‍ട്ട് സേവനം

രണ്ടാം നിര നഗരങ്ങളില്‍ വിമാന താവളങ്ങള്‍

വിമുക്തഭടന്‍മാരുടെ പെന്‍ഷന്‍ വിതരണത്തിന് പുതിയ സംവിധാനം

പട്ടികജാതി വിഭാഗത്തിന്റെ വികസനത്തിന് 52393 കോടി രൂപ വകയിരുത്തി

മഹിളാ ശാക്തീകരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 500 കോടി

ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ക്ക് പദ്ധതി

രണ്ടിടങ്ങളില്‍ കൂടി ക്രൂഡ് ഓയില്‍ സംഭരണ കേന്ദ്രങ്ങള്‍.

കാര്‍ഷികമേഖല 4.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കരുതുന്നതെന്നും ജെയ്റ്റലി ബജറ്റ് അവതരണത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ അതിവേഗം വളരുകയാണ്. 2017ല്‍ അതിവേഗം വികസിക്കുന്ന സമ്പത്ത് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറും.

പ്രതിപക്ഷത്തിന്റെ കനത്ത എതിര്‍പ്പിനിടെയാണ് ജെയ്റ്റ്‌ലി ബഡ്ജറ്റ് അവതരിപ്പിച്ചത്. അന്തരിച്ച ഇ.അഹമ്മദിന് ആദാരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ബഡ്ജറ്റ് അവതരണം ആരംഭിച്ചത്.

Top