കേന്ദ്ര ആയുഷ് മന്ത്രി കോവിഡ് മുക്തനായി

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് രോഗമുക്തനായി. ഒരു മാസത്തോളം ചികിത്സയിലായിരുന്ന മന്ത്രി ശനിയാഴ്ചയാണ് വീട്ടിലേക്കു മടങ്ങിയത്.

ഓഗസ്റ്റ് 12നാണ് മന്ത്രിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റിവായത്. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഗോവയിലെ പനാജിയിലുള്ള മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നുത്.

Top