വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരികെകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്രം പിന്‍വലിച്ച വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരികെകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്രസിംഗ് തോമര്‍.

രാജ്യ സഭയില്‍ ആയിരുന്നു കൃഷി മന്ത്രിയുടെ പ്രതികരണം. ഭാവിയില്‍ ഈ നിയമങ്ങള്‍ തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു നരേന്ദ്രസിംഗ് തോമറിന്റെ മറുപടി.

പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിനുള്ള സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറാണ് ഇനി നടത്തേണ്ടതെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.

Top