‘ഡല്‍ഹി ചലോ’ മാര്‍ച്ചിനെ വിമര്‍ശിച്ച് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട

ഡല്‍ഹി : ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനെ വിമര്‍ശിച്ച് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട. ചര്‍ച്ചയിലൂടെ മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ. സര്‍ക്കാര്‍ കര്‍ഷകരമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ഒരു വിഭാഗം കര്‍ഷകര്‍ പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നില്ലെന്നും അര്‍ജുന്‍ മുണ്ട പറഞ്ഞു.

കര്‍ഷകരുമായി രണ്ടുവട്ടം ചര്‍ച്ച നടത്തി, രണ്ടുതവണയും ഫലമുണ്ടായില്ല. ഒരു പരിഹാരത്തിലെത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്, ഒരു വഴി കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ അവരില്‍ തന്നെ ഒരു വിഭാഗം പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നില്ല. കര്‍ഷക മാര്‍ച്ചിന്റെ ലാഭം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കര്‍ഷകരെ ഉപയോഗിച്ച് സര്‍ക്കാര്‍ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും അര്‍ജുന്‍ മുണ്ട പറഞ്ഞു.

ഇത്തരക്കാരുടെ ദുഷ്ടലാക്കിന് കര്‍ഷകര്‍ വീഴരുത്. സര്‍ക്കാരിനെ വിശ്വസിക്കണം, എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണ്. വിട്ടുവീഴ്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അര്‍ജുന്‍ മുണ്ട വ്യക്തമാക്കി.

Top