‘ഓണ്‍ അറൈവല്‍’ ഇന്ത്യന്‍ പാസ് പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇനി ഉടന്‍ ആധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി:ഇനി 180 ദിവസത്തിന്റെ കാത്തിരിപ്പിന് വിരാമം.ഇന്ത്യന്‍ പാസ് പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇനി ഉടന്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. ‘ഓണ്‍ അറൈവല്‍’ ആയി പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി നിര്‍മലാ സീതാരമാന്‍ പറഞ്ഞു.

നിലവില്‍ 180ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാതെ തന്നെ ആധാര്‍ കാര്‍ഡ് ലഭിക്കും. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മാത്രം നല്‍കിയാല്‍ മതി.

Top