ഏകീകൃത സിവില്‍കോഡ്; ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും

ഡല്‍ഹി: ഏകീകൃത സിവില്‍കോഡ് ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി നിയമകമ്മീഷനെ പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് നിയമ കമ്മീഷന്‍ അംഗങ്ങളോട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമ കമ്മീഷന്റെയും നിയമ മന്ത്രിലായത്തിന്റെയും പ്രതിനിധികളോട് പാര്‍ലമെന്ററി സമിതി അഭിപ്രായം ആരായും. ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ നിയമ കമ്മീഷന്‍ ജൂണ്‍ 14-ന് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇതിനകം എട്ടരലക്ഷത്തോളം അഭിപ്രായമാണ് ലഭിച്ചത്. ഇത് ക്രോഡീകരിച്ച ശേഷം പാര്‍ലമെന്ററി സമിതിയെ അറിയിക്കും.

 

Top