നടന്‍ വിജയ് സേതുപതിക്കെതിരെ വിമാനത്താവളത്തില്‍ അജ്ഞാതന്റെ ആക്രമണം

ബംഗളൂരു: നടന്‍ വിജയ് സേതുപതിക്കെതിരെ ആക്രമണശ്രമം. ബംഗളൂരു വിമാനത്താവളത്തിലാണ് താരത്തെ അജ്ഞാതന്‍ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്നിറങ്ങിയ താരം എക്‌സിറ്റ് കവാടത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരാള്‍ ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു.

താരത്തിന് പോകാനായി അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആളുകളെ മാറ്റി വഴിയൊരുക്കുന്നതിനിടെയാണ് ഒരാള്‍ പിന്നില്‍ നിന്ന് ഓടിവന്ന് ആക്രമിച്ചത്. നടന്റെ ഒപ്പമുള്ള ആളുകളും വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരും ചേര്‍ന്ന് ഉടന്‍ ആക്രമിയെ പിടിച്ചുമാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സംഭവസ്ഥലത്ത് അല്‍പനേരം തര്‍ക്കമുണ്ടായിരുന്നെങ്കിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

https://twitter.com/Vijayar50360173/status/1455858068172914697?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1455858068172914697%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVijayar50360173%2Fstatus%2F1455858068172914697%3Fref_src%3Dtwsrc5Etfw

Top