ബൈക്കിലെത്തിയ അജ്ഞാതന്‍ യുവതിയെ വെടിവെച്ചു കൊന്നു

gun-shooting

ന്യൂഡല്‍ഹി: കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. കിരണ്‍ബാല(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ബൈക്കില്‍ യുവതിയുടെ കാറിനെ പിന്തുടര്‍ന്നെത്തിയ അജ്ഞാതന്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.വെടിയേറ്റ കിരണ്‍ അബോധാവസ്ഥയിലാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ യുവതി മാത്രമാണ് ഉണ്ടായിരുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

Top