സ്ത്രീ പ്രാതിനിത്യവും ഭിന്നശേഷി വൈവിദ്യവുമടക്കം പുതുതായി 230 ഓളം ഇമോജികള്‍

ഓട്ടോറിക്ഷയും ഹിന്ദുക്ഷേത്രവുമടക്കം 230 തോളം പുതിയ ഇമോജികള്‍ അവതരിപ്പിച്ച് യൂണീകോഡ് കണ്‍സോര്‍ഷ്യം. 2014ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അപ്ഡേഷനുകളില്‍ ഒന്നാണ് ഈ വര്‍ഷം നടന്നിരിക്കുന്നത്. ഇമോജികള്‍ക്ക് രൂപം നല്‍കുകയും, അംഗീകാരം നല്‍കുകയും ചെയ്യുന്ന 501 ല്‍പ്പരം സംഘങ്ങളുടെ കൂട്ടായ്മയായ യൂണികോഡ് കണ്‍സോര്‍ഷ്യം ആണ് പുതിയ ഇമോജികള്‍ അവതരിപ്പച്ചിരിക്കുന്നത്.

പുതുതായി ഇറങ്ങാനിരിക്കുന്ന ഇമോജികളുടെ സാമ്പിള്‍ രൂപമാണ് കണ്‍സോര്‍ഷ്യം അവതരിപ്പിച്ചിരിക്കുന്നത്. വെബ് സൈറ്റുകളും പി.സി – സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളും അവരുടെ സോഫ്റ്റ്‌വെയറിന് അനുയോജ്യമായ തരത്തിലാണ് ഇമോജികള്‍ അവതരിപ്പിക്കുക. പുതിയ 59 തരം ബേസ് ഇമോജികളാണ് ഇറക്കിയിട്ടുള്ളതെങ്കിലും, ഇതിലെ 171 വേരിയന്റുകളടക്കം 230 ഇമോജികളുമടക്കം യൂസേഴ്സിന് ലഭിക്കും

2016ലാണ് ഇമോജികളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്ഡേഷന്‍ വന്നത്. ഇത്തവണയും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തു തന്നെയാണ് ഇമോജികളെത്തിയിരിക്കുന്നത്. ഇതിനു പുറമെ, ഭിന്ന ശേഷിക്കാരെ പരിഗണിച്ചുള്ളതും, ലിംഗ വൈവിധ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ളതുമായ ഇമോജികളുമുണ്ട്. ഡിജിറ്റല്‍ രംഗത്ത് ഇംഗ്ലീഷ് ഭാഷാ അപ്രമാദിത്യത്തിന് പകരം, എല്ലാ തരം ഭാഷാ വൈവിധ്യങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി സഹകരിക്കുന്ന സംഘങ്ങളുടെ കൂട്ടായ്മയാണ് യൂണികോഡ് കണ്‍സോര്‍ഷ്യം.

Top