കുട്ടിപട്ടാളക്കാര്‍; സുഡാനില്‍ നിന്നും 200 പേരെ രക്ഷപ്പെടുത്തിയതായി യൂനിസെഫ്

soldier

യാമ്പിയോ: സൗത്ത് സുഡാനില്‍ നിന്നും 200-ഓളം കുട്ടി പട്ടാളക്കാരെ മോചിപ്പിച്ചതായി യൂനിസെഫിന്റെ വെളിപ്പെടുത്തല്‍. 112 ആണ്‍കുട്ടികളേയും, 95 പെണ്‍കുട്ടികളേയുമാണ് യൂനിസെഫ് മോചിപ്പിച്ചത്. പതിനാലു വയസില്‍ താഴെയുള്ളവരാണ് മിക്ക കുട്ടികളും. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായി യാമ്പിയോയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇത്രയും പേരെ മോചിപ്പിച്ചത്.

വരുന്ന മാസങ്ങളില്‍ 1000-ത്തോളം കുട്ടി പട്ടാളക്കാരെ കൂടി മോചിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യൂനിസെഫിന്റെ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ 500 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

എണ്ണ സമ്പുഷ്ടമായ രാജ്യമായ സുഡാനില്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വമാണ് സൈന്യത്തിലേക്ക് ചേര്‍ക്കുന്നത്. സൈന്യത്തില്‍ ചേര്‍ന്നില്ലെങ്കില്‍ മറ്റ് ആയുധ സേന ഗ്രൂപ്പിലേക്കും ചേരാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്.

sol2

കുട്ടികളില്‍ പലരും ഗ്രാമങ്ങളില്‍ നിന്ന് സൈനീകര്‍ തട്ടിക്കൊണ്ടു വന്നവരാണ്. ചിലര്‍ സ്വമേധയ വന്നവരും ഉണ്ട്. തീവ്രവാദികള്‍ കുടുംബത്തെ കൊന്നോടുക്കിയതിലുള്ള അമര്‍ഷം മുഖേന സായുധസേനയില്‍ എത്തിയവരും ഈ കൂട്ടിത്തില്‍ ഉണ്ട്. നിലവില്‍ രാജ്യത്തെ 19, 000 കുട്ടികള്‍ സായുധസേന വിഭാഗത്തിലും, മറ്റ് സേനകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

‘ആ ഗ്രൂപ്പ തന്നോട് കൊള്ളനടത്താനും, സ്ത്രീകളേയും, പെണ്‍കുട്ടികളേയും പീഡിപ്പിക്കാനും, ചില സമയങ്ങളില്‍ കൊല്ലാനും നിര്‍ബന്ധിച്ചിരുന്നു’വെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മോചിപ്പിക്കപ്പെട്ട പതിനേഴുകാരന്‍ ജോര്‍ജ് യൂനിസെഫിനോട് വ്യക്തമാക്കി. എന്നാല്‍ ഇതൊന്നും ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലെന്നും അവരെന്നെ നിര്‍ബന്ധപൂര്‍വ്വം ചെയ്യിക്കുകായാണെന്നും അവന്‍ പറഞ്ഞു. അഥവാ അത് ചെയ്യാന്‍ വിസമ്മതിച്ചാല്‍ തന്നെ അവര്‍ കൊല്ലാനും മടിക്കില്ലെന്ന് ജോര്‍ജ് വ്യക്തമാക്കി.
sol2

ഒരു കുട്ടിയും ആയുധത്തോടെയല്ല ജനിക്കുന്നത്. എന്നാല്‍ അവരുടെ ബല്യം അവര്‍ക്ക് നഷ്ടമാവുകയാണ്. അവരുടെ വിദ്യാഭ്യാസം അവര്‍ക്ക് നഷ്ടപ്പെടുകയാണെന്നും യൂനിസെഫിന്റെ സൗത്ത് സുഡാന്‍ പ്രതിനിധി മഹിംബോ മോഡ് പറഞ്ഞു. മോചിപ്പിച്ചവരെ അവരുടെ കുടുംബത്തില്‍ എത്തിച്ചിട്ടുണ്ടെന്നും മോഡ് വ്യക്തമാക്കി. മോചിപ്പിച്ചവരെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയെന്നും തുടര്‍ന്ന് സ്‌കൂളിലേക്ക് പോകാനുള്ള അവസരവും നടപ്പിലാക്കിയെന്നും മോഡ് പറഞ്ഞു.

ആുധം താഴെ വയ്പ്പിക്കുന്നതില്‍ വിജയിച്ചെങ്കിലും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരിക എന്നുള്ളത് പ്രയാസമേറിയതാണെന്നും മോഡ് പറഞ്ഞു. കൂടാതെ ക്രിമിനല്‍ മാനസീക അവസ്ഥയിലുള്ളവരാണ് മിക്കവരും, അതുകൊണ്ടു തന്നെ കുടുംബത്തിലെത്തിയവര്‍ തിരികെ ജീവിതത്തില്‍ എത്താന്‍ പ്രചയാസപ്പെടുമെന്നും മോഡ് വ്യക്തമാക്കി.
child-soldiers

ഐക്യരാഷ്ട സംഘടന കുട്ടികളെ റിക്രൂട്ടു ചെയ്യുന്നതില്‍ നിന്നും എല്ലാ സേനകളേയും വിലക്കിയിരുന്നു. സംഘര്‍ഷങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്നും കുട്ടികളുടെ അവകാശത്തിന്റെ ലംഘനമാണ് നടത്തുന്നതെന്നും സായുധ സേനകളോടും മറ്റു സേനകളോടും അറിയിച്ചിരുന്നു. പട്ടാളക്കാര്‍ ദേശീയ നിയമം ഉയര്‍ത്തിപിടിക്കണമെന്നും കുട്ടികളെ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു വിടണമെന്നും ആഹ്വാനം ചെയ്തിരുന്നു.

സൗത്ത് സുഡാന്‍ നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റ്, സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി-വിമതര്‍ തുടങ്ങിയവരും കുട്ടികളെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.

അതേസമയം, കിഴക്കന്‍ മേഖലയില്‍ ഇപ്പോഴും കുട്ടികളെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ചിലരെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധ പൂര്‍വ്വം ക്രൂര കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണെന്നും പറയുന്നു. സൗത്ത് സുഡാനില്‍ നിന്നും ഏകദേശം ഒരു ദശലക്ഷം കുട്ടികളെ അയല്‍ രാജ്യത്തെ സംഘര്‍ഷബാധിത പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കുന്നത്.

Top