യൂ​ണി​സെ​ഫ് ഡ​പ്യൂ​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​നം ജ​സ്റ്റി​ന്‍ ഫോ​ര്‍​സി​ത് രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ണ്‍: യൂ​ണി​സെ​ഫ് ഡ​പ്യൂ​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​നം ജ​സ്റ്റി​ന്‍ ഫോ​ര്‍​സി​ത് രാ​ജി​വ​ച്ചു. വ​നി​താ ജീ​വ​ന​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു പ​രാ​തി വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജി.

ത​നി​ക്കെ​തി​രാ​യ പ​രാ​തി ചാ​രി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കോ​ട്ട​മേ​ല്‍​പ്പി​ക്കാ​തെ ഇ​രി​ക്കാ​നാ​ണ് രാ​ജി​യെ​ന്നു ഫോ​ര്‍​സി​ത് പ​റ​ഞ്ഞു.

2011-2015 കാ​ല​ത്ത് “സേ​വ് ദ ​ചി​ല്‍​ഡ്ര​ന്‍’ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് സ്ഥാ​ന​ത്തി​രി​ക്കെ ഫോ​ര്‍​സി​ത് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. വ​സ്ത്ര​ധാ​ര​ണ​ത്തെ കു​റി​ച്ച്‌ അ​വ​ഹേ​ള​ന​പ​ര​മാ​യ സ​ന്ദേ​ശ​മ​യ​ച്ചു​വെ​ന്നു മൂ​ന്നു യു​വ​തി​ക​ളാ​ണ് പ​രാ​തി​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ മൂ​ന്നു പേ​രോ​ടും അ​പ്പോ​ള്‍ ത​ന്നെ ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി ഫോ​ര്‍​സി​ത് പ​റ​ഞ്ഞു.

Top