തട്ടികൊണ്ടു പോയത് ആയിരത്തിലധികം കുട്ടികളെയെന്ന് യൂനിസെഫ് പഠന റിപ്പോർട്ട് !

bockoharam

ലാഗോസ്: നൈജീരിയയില്‍ നിന്നും 1000-ത്തിലധികം കുട്ടികളെ ഭീകരസംഘടനയായ ബൊക്കോഹറാം തട്ടിക്കൊണ്ടു പോയിരുന്നെന്ന് യൂനിസെഫ്. 2013-മുല്‍ല്‍ 2017 വരെയുള്ള കണക്കനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്.

2014, ചിബോക്കില്‍ നിന്ന് തട്ടിക്കൊണ്ടുപോകലിന്റെ നാലാം വാര്‍ഷിക ദിനമായ ഏപ്രില്‍ 14-നാണ് ഇക്കാര്യം യൂനിസെഫ് പുറത്ത് വിട്ടത്. 2014-ല്‍ ചിബോകിലെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നു 276 പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്.

ചിബോക് തട്ടികൊണ്ടുപോകലിലൂടെയാണ് ഐഎസുമായി ബന്ധപ്പെട്ട ബൊക്കോഹറാം തീവ്രവാദികളുടെ ക്രൂരതകളെ കുറിച്ച് പുറം ലോകം അറിയുന്നത്.
bockoharam2
നൈജീരിയന്‍ സര്‍ക്കാരും. ബോക്കോഹറാം തീവ്രവാദികളുമായി നടത്തിയ സമാധാന ചര്‍ച്ചയില്‍ ചില പെണ്‍കുട്ടികളെ തീവ്രവാദികള്‍ വെറുതെ വിട്ടിരുന്നു. എന്നാല്‍ 100-ഓളം പേര്‍ ഇപ്പോഴും തീവ്രവാദികളുടെ തടവില്‍ തന്നെയാണുള്ളത്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവും സ്‌കൂളുകള്‍ക്ക് നേരെയുള്ള അക്രമങ്ങളും പൂര്‍ണമായും തടയുന്നതിനായി യുഎന്‍ അപ്പീല്‍ നല്‍കിയിരുന്നു.

നേരത്തെ, രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍ കുട്ടികളും പെണ്‍കുട്ടികളും ഭീകരരുടെ ക്രൂര പീഡനത്തിന് ഇരായാവാറുണ്ടായിരുന്നു. പൊതുസ്ഥലത്തും വീടുകളിലും, സ്‌കൂളുകളിലും കയറി പെണ്‍കുട്ടികളെ ക്രൂരമായ ഉപദ്രവിച്ചിട്ടുണ്ടെന്നും യൂനിസെഫ് വ്യക്തമാക്കുന്നു.

nigeria2

സ്‌കൂള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്ക് ഒരു സുരക്ഷിത താവളമായിരുന്നു. എന്നാല്‍ കുട്ടികള്‍ക്കെതിരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ കാരണം വിദ്യാഭ്യാസവും, സുരക്ഷിതത്വവും നഷ്ടമായിരിക്കുന്നുവെന്ന് നൈജീരിയയിലെ യൂനിസെഫിന്റെ പ്രതിനിധി മുഹമ്മദ് മാലിക് ഫാല്‍ പറഞ്ഞു.

നാലു വര്‍ഷം മുമ്പ് കാണാതായവരില്‍ 100 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്നാണ് യൂനിസെഫ് പ്രതിനിധി അറിയിച്ചത്.

മകള്‍ക്കായുള്ള കാത്തിരിപ്പ്;

കാണാതായ മകള്‍ക്കായുള്ള കാത്തിരിപ്പിലാണ് പല മാതാപിതക്കളും. മൂന്നു വര്‍ഷത്തിനിപ്പുറവും അവളുടെ തിരിച്ചു വരവിനായി മുടങ്ങാതെ പ്രാര്‍ഥിക്കുകയാണ് പല മാതാപിതാക്കളും.

അതേസമയം, കഴിഞ്ഞ വര്‍ഷം ബൊക്കോഹറാം തീവ്രവാദികള്‍ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന വീഡിയോ ആയിരുന്നു അത്. ഇവര്‍ ഒരിക്കലും തിരിച്ചെത്തില്ലെന്ന് വീഡിയോവില്‍ വ്യക്തമാക്കിയിരുന്നു.

bockoharam3
നിങ്ങള്‍ ഞങ്ങളുടെ തിരിച്ചു വരവിനായി കരഞ്ഞു പ്രാര്‍ഥിക്കുന്നു, എന്നാല്‍ ഒരിക്കലും ഞങ്ങള്‍ക്ക് നിങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്നാണ് തട്ടിക്കൊണ്ടു പോയവരില്‍ ഉള്‍പ്പെടുന്ന ഒരു വിദ്യാര്‍ഥി വെളിപ്പെടുത്തിയത്.

കുട്ടികളെ തിരിച്ചു കൊണ്ടു വരുന്നതിനായി നിരവധി പ്രക്ഷോഭങ്ങളാണ് നടത്തിയത്. ബൊക്കോഹറാം തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്നത് സ്‌കൂളുകളാണ്. അടുത്തിടെ ദാപിച്ചിയില്‍ നിന്ന് 110 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്.

എന്നാല്‍ തട്ടിക്കൊണ്ടു പോയവരില്‍ ഒരു കുട്ടിയെ ഒഴികെ ബാക്കിയുള്ളവരെ വെറുതെ വിട്ടിരുന്നു. മുസ്ലീം മതത്തിലേക്ക് മാറില്ലെന്ന് പറഞ്ഞ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മാത്രമാണ് തീവ്രവാദികള്‍ പിടിച്ചു വച്ചിരിക്കുന്നത്.

ഒന്‍പതു വര്‍ഷം മുമ്പാണ് ബൊക്കോഹറാം തീവ്രവാദികള്‍ സംഘര്‍ഷം തുടങ്ങിയത്. 1,400 സ്‌കൂളുകള്‍ നശിപ്പിക്കുകയും 2, 295 അധ്യാപകരെ തീവ്രവാദികള്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് യൂനിസെഫ് പറഞ്ഞു.

nigeria

ലേല ഷെരീബും, ചിബോക് തട്ടിക്കൊണ്ടു പോകലില്‍ തീവ്രവാദികളുടെ പിടിയിലുള്ള 100 കുട്ടികള്‍ ഉള്‍പ്പെടയുള്ളവരെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്.

സ്‌കൂളുകള്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നൈജീരിയയിലെ ആംനാസ്റ്റി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഒസായി ഒയിജോ പറഞ്ഞു. അതേസമയം ആക്രമങ്ങള്‍ ആവര്‍ത്തിച്ചിട്ടും വിദ്യാര്‍ഥികെ രക്ഷപ്പെടുത്താന്‍ നൈജീരിയന്‍ സൈനീകര്‍ക്ക് സാധിച്ചില്ലെന്നും. നെജീരിയന്‍ പട്ടാളക്കാര്‍ക്ക് വിഴ്ച പറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തട്ടിക്കൊണ്ടുപോയവരുടെ കുടുംബാംഗങ്ങളെ പൂര്‍ണ്ണ പിന്തുണ നല്‍കി എത്രയും വേഗം കുട്ടികളെ തിരികെ എത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ തട്ടിക്കൊണ്ടു പോയ കുട്ടികള്‍ക്കായി പുതിയ രജിസ്റ്റര്‍ തുറക്കണമെന്നും ആരെങ്കിലും ഒഴിഞ്ഞു പോയിട്ടുണ്ടെങ്കില്‍ അതു കൂടി ഉള്‍പ്പെടുത്താനുള്ള സാഹചര്യം ഒരുക്കണമെന്നും ആംനാസ്റ്റി പ്രതിനിധി അറിയിച്ചു.

റിപ്പോര്‍ട്ട്: സുമി പ്രവീണ്‍

Top