അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗണും നിയന്ത്രണം നീക്കുന്നതും ശരിയായിരുന്നില്ല

മുംബൈ: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ശരിയായിരുന്നില്ല അതുപോലെ തന്നെ അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ നിയന്ത്രണം നീക്കുന്നതും ശരിയല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നാലാമതും നീട്ടിയ ലോക്ക്ഡൗണ്‍ മെയ് 31 ന് തീരുമെന്ന് പറയാനാവില്ല. എങ്ങനെയാണ് രാജ്യത്തെ കാര്യങ്ങളുടെ പോക്ക് എന്നത് അനുസരിച്ചാവണം ലോക്ക്ഡൗണില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കൂടുകയാണ്. അതിനാല്‍ തന്നെ ഇനി വരുന്ന സമയം നിര്‍ണായകമാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മുന്നറിയിപ്പ് കൂടാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ശരിയായില്ല. അതുപോലെ തന്നെയാണ് നിയന്ത്രണങ്ങള്‍ പെട്ടന്ന് നീക്കുന്നതും. അത് ജനങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും.

കൊവിഡ് 19 നെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ആളുകള്‍ ഭയപ്പെടേണ്ട. ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മഴക്കാലം അടുത്തെത്തി. അതിനനുസരിച്ചുള്ള മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും ഉദ്ധവ് സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. 47000 കേസുകളും 1577 മരണങ്ങളുമാണ് കൊവിഡ് ബാധിച്ച് സംഭവിച്ചത്.

Top