വേറിട്ട വഴിയില്‍ വി കെ പി ; മകളുടെ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് അപ്രതീക്ഷിത സമ്മാനം

കൊച്ചി: എപ്പോഴും വേറിട്ട വഴിയിലൂടെ നടക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് സംവിധായകന്‍ വി കെ പ്രകാശ്. അദ്ദേഹത്തിന്റെ സിനിമകള്‍ തന്നെ ഇതിനൊരു വലിയ ഉദാഹരണമാണ്.

അത്തരത്തില്‍ തികച്ചും വേറിട്ടൊരു പ്രവൃത്തിചെയ്ത് ശ്രദ്ധ നേടിയിരിക്കുകയാണ് വി കെ പി.

മകള്‍ കാവ്യയുടെ വിവാഹച്ചടങ്ങിനെത്തിയവര്‍ക്ക് അദ്ദേഹം നല്‍കിയത് വെറുമൊരു സമ്മാനമല്ല. ഔഷധഗുണങ്ങള്‍ ഏറെയുള്ള ആര്യവേപ്പിന്റെയും ലക്ഷ്മി തരുവിന്റെയും തൈകളാണ്.

ജൂലൈ 5 ന് ബംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം. ഇതില്‍ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. മലയാള സിനിമാരംഗത്തുള്ളവര്‍ക്കായി ഞായറാഴ്ച കൊച്ചിയില്‍ വിരുന്നൊരുക്കി.

പൃഥ്വിരാജ്, ജയറാം, അനൂപ് മേനോന്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത്, നസ്രിയ, രജിഷ വിജയന്‍, ഹണി റോസ്, സന്ധ്യരാജു, ലാലു അലക്‌സ്, രമ്യ നമ്പീശന്‍, പൂര്‍ണിമ, അനുമോള്‍, സരയു, ലാല്‍, മുകേഷ്, ജോയ് മാത്യു, പ്രേംപ്രകാശ് എന്നിവര്‍ വിവാഹത്തില്‍ സംബന്ധിച്ചു.

മമ്മൂട്ടിയടക്കം വിരുന്നിനെത്തിയ എല്ലാവര്‍ക്കും വി.കെ.പി തൈ സമ്മാനമായി നല്‍കി. നിനയ്ക്കാതെ കിട്ടിയ സമ്മാനം കണ്ട് വിരുന്നിനെത്തിയവരുടെ മനസ്സ് നിറഞ്ഞു. ഇനി ഇത് ആരെക്കെ നട്ടു നനച്ച് വളര്‍ത്തുമെന്ന് മാത്രമാണ് കണ്ടറിയേണ്ടത്.

Top