സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തേതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് വര്‍ദ്ധനവ്. കൊവിഡിന് മുന്‍പ് തൊഴിലില്ലായ്മ നിരക്ക് 16.3% ആയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 27.3%മായി ഉയര്‍ന്നുവെന്നും മന്ത്രി അറിയിച്ചു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിനേക്കാളും മുന്‍പിലാണ് കേരളത്തിലെ തൊഴില്‍രഹിതരുടെ എണ്ണം. 9.1%ആയിരുന്ന ദേശീയ ശരാശരി ഇപ്പോള്‍ 20.8% ആണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തില്‍ നിന്ന് 37.71 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്ത് ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

 

Top