400 ബിനാമി ഇടപാട്, 600 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയതായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ബിനാമി നിരോധന നിയമപ്രകാരം 240 കേസുകളില്‍ നിന്നായി 400 ബിനാമി ഇടപാടുകള്‍ കണ്ടെത്തിയതായും 600 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയതായും ആദായനികുതി വകുപ്പ്.

ജബല്‍പൂറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡ്രൈവറായ വ്യക്തിയുടെ പേരില്‍ 7.7 കോടിരൂപയുടെ സ്വത്താണ് കണ്ടെത്തിയത്.

ബിനാമി നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 24 ബിനാമി നിരോധന യൂണിറ്റുകളാണ് ഇന്ത്യയുടെ പലഭാഗങ്ങളിലായി ആരംഭിച്ചിരിക്കുന്നത്.

ബിനാമി ഇടപാട് നിരോധന നിയമപ്രകാരം കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 530 കോടി രൂപയ്ക്ക് മുകളിലുള്ള വസ്തുവകകളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

10 മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടത്തി.

ജബല്‍പൂറിലെ ഒരു കേസില്‍ ഡ്രൈവറായ വ്യക്തിയുടെ പേരില്‍ 7.7 കോടിരൂപയുടെ സ്വത്താണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ഒരു വ്യവസായിയായിരുന്നു യഥാര്‍ഥത്തില്‍ ഇതിന്റെ ഉടമ.

രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍, ജുവലറി ഉടമ തന്റെ സ്ഥാപനത്തിലെ ഇല്ലാത്ത ജീവനക്കാരന്റെ പേരിലാണ് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയത്.

Top