അധോലോക നായകർ ഇനി തീവ്രവാദികൾ

ദില്ലി; അധോലോക നയന്മാർ എന്ന് നമ്മൾ വിളിക്കുന്ന പലരും ഇനി തീവ്രവാദികൾ. ടൈഗർ മേമൻ, ചോട്ടാ ഷക്കീൽ ഉൾപ്പെടെ പതിനെട്ടു പേരെയാണ് കേന്ദ്രം തീവ്രവാദികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ മുജാഹിദിൻ, ജയ്ഷേ മുഹമ്മദ്‌, ലഷ്‌കർ ഇ തോയ്‌ബ എന്നീ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ട് എന്നാണ് കേന്ദ്രവിഞ്യാപനത്തിൽ പറയുന്നത്. മാത്രമല്ല നേരത്തെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള ആളാണ് ചോട്ടാ ഷക്കീൽ. അതും ചോട്ടാ ഷക്കീലിനുള്ള തീവ്രവാദ ബന്ധം ഊട്ടി ഉറപ്പിക്കുന്നതാണ്.

Top