അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹീമിന്റെ കൂട്ടാളി അറ​സ്​റ്റിൽ

രാജസ്​ഥാൻ: അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹീമിന്റെ കൂട്ടാളിയായ ഡാനിഷ്​ ചിഖ്​ന രാജസ്​ഥാനിൽ അറ​സ്​റ്റിലായി. നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോയും, രാജസ്​ഥാൻ പൊലീസും വ്യാ​ഴാഴ്​ച രാത്രി സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്​.

മഹാരാഷ്​ട്രയിലെ ഡോഗ്രിയിലുള്ള ദാവൂദിന്റെ മയക്കുമരുന്ന്​ ഫാക്​ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിൽ നിന്നും മയക്കുമരുന്ന്​ കണ്ടെത്തിയിട്ടുണ്ടെന്നും, കൊലപാതകമടക്കം ആറുകേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്​തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top