പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റില്‍

തേഞ്ഞിപ്പലം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മോഷണക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റില്‍. എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടില്‍ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിന്‍ (22) എന്നിവരെയാണ് എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എ.ടി.എം കവര്‍ച്ചാ ശ്രമമടക്കം പത്തോളം മോഷണകേസിലെ പ്രതിയാണ് ശരത്ത്.

ഒന്നര മാസം മുന്‍പ് മോഷണ കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയതാണ് ശരത്ത്. വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ രക്ഷിതാക്കളുടെ പരിതിയില്‍ പൊലീസ് കേസെടുത്തിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം കുട്ടിയെ എറണാകുളം ലുലു മാളില്‍ നിന്നും കണ്ടെത്തുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ എറണാംകുളം പറവൂരില്‍ അറസ്റ്റു ചെയ്യുകയായിരുന്നു.

 

Top