അഭിഭാഷകന്‍ നിരീക്ഷണത്തില്‍; മാവേലിക്കര കുടുംബ കോടതിയില്‍ രണ്ട് ദിവസം നിയന്ത്രണം

മാവേലിക്കര: അഭിഭാഷകന്‍ നിരീക്ഷണത്തില്‍ പോയതോടെ മാവേലിക്കര കുടുംബ കോടതിയില്‍ നാളെയും മറ്റന്നാളും നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് ദിവസം കേസുകള്‍ പരിഗണിക്കില്ല. ചെങ്ങന്നൂര്‍ ബുധനൂര്‍ സ്വദേശിയായ അഭിഭാഷകനാണ് കൊവിഡ് നിരീക്ഷണത്തില്‍ പോയത്. ഇദ്ദേഹത്തിന്റെ ബന്ധുവായ 76 കാരിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ സ്രവ പരിശോധനയ്ക്കായി കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത് അഭിഭാഷകനാണ്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും. ആലപ്പുഴ ജില്ലാ കോടതിയില്‍ ഉള്‍പ്പെടെ ഇദ്ദേഹം പോയിട്ടുണ്ട്.

Top