ഇന്ത്യന്‍ വംശജ ഉസ്രാ സേയയെ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ച് ജോ ബൈഡന്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയും നയതന്ത്രജ്ഞയുമായ ഉസ്രാ സേയയെ പ്രധാന തസ്തികയില്‍ നിയമിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സിവിലിയന്‍ സെക്യൂരിറ്റി ഡെമോക്രസി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ് വിഭാഗത്തിലെ അണ്ടര്‍ സെക്രട്ടറിയായാണ് സേയയെ നിയമിച്ചിരിക്കുന്നത്. നേരത്തെ 2018ല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പോളിസികളില്‍ പ്രതിഷേധിച്ച് പ്രധാനപ്പെട്ട നയതന്ത്ര സ്ഥാനം രാജിവെച്ച് പുറത്തു പോയ ആളാണ് ഉസ്രാ സേയ.

ഉസ്രാ സേയക്കു പുറമേ വെന്‍ഡി ആബൈര്‍ ഷേര്‍മാനെ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായും ബ്രയാന്‍ മെക്കോണിനെ മാനേജ്മെന്റ് ആന്റ് റിസോഴ്സ് വിഭാഗത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായും ജോ ബൈഡന്‍ നിയമിച്ചു. നിലവില്‍ പീസ് ബില്‍ഡിങ് സംഘടനയുടെ സിഇഒ ആയി പ്രവര്‍ത്തിച്ചു വരികയാണ് ഉസ്രാ സേയ. കഴിഞ്ഞ 20 വര്‍ഷക്കാലമായി യൂറോപ്പ്, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലായി നയതന്ത്ര പരിചയം ഉള്ളയാളുകൂടിയാണ് സേയ. 2014 മുതല്‍ 2027വരെ പാരിസിലെ യുഎസ് എംബസിയില്‍ ഡെപ്യൂട്ടി ചീഫായും ഉസ്രാ സേയ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 സെപ്റ്റംബറിലാണ് ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സേയ രാജിവെക്കുന്നത്.

1990ല്‍ വിദേശകാര്യ സര്‍വീസില്‍ സേവനം ആരംഭിച്ച ഉസ്രാ സേയ ന്യൂഡല്‍ഹി, മസ്‌കറ്റ്, ഡെമാസ്‌കസ്,കാരിയോ കിങ്ടണ്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2011 മുതല്‍ 2021 വരെ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉദ്യോഗസ്ഥരുടെ മേധാവിയായിരുന്നു. ഉസ്രാ സേയയടക്കം നിരവധി ഇന്ത്യന്‍ വംശജര്‍ക്കും ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ അവസരം നല്‍കിയിട്ടുണ്ട്.

Top