നിര്‍മാണത്തിലിരിക്കുന്ന ഫ്‌ലൈ ഓവര്‍ തകര്‍ന്ന് നാല് പേര്‍ക്ക് പരുക്ക്

ലക്‌നൗ : നിര്‍മാണത്തിലിരിക്കുന്ന ഫ്‌ലൈ ഓവര്‍ തകര്‍ന്ന് വീണ് ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്ക് പരുക്ക്. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. രണ്ട് പേര്‍ ഫ്‌ലൈ ഓവറില്‍ കുടുങ്ങി കിടക്കുയാണ് എന്നാണ് വിവരം. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന് 205 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്ഥലം.

ഉത്തര്‍പ്രദേശിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെയും ഹൈവേ മിനിസ്ട്രിയുടെയും നേരിട്ടുള്ള ജോലിക്കാരാണ് ഫ്‌ലൈ ഓവര്‍ നിര്‍മിക്കുന്നത്. ഇതിന്റെ 60 ശതമാനത്തോളം ജോലികളും പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ഫ്‌ലൈ ഓവറിന്റെ പണികള്‍ കഴിഞ്ഞയാഴ്ച അധികൃതര്‍ വന്ന് സന്ദര്‍ശിച്ച് പോയതായി പ്രദേശവാസികള്‍ പറഞ്ഞു.

flyover-collapse

ഫ്‌ലൈ ഓവറിനെ താങ്ങി നിര്‍ത്തിയിരുന്ന ഇരുമ്പ് ബീമുകള്‍ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയുടെ ഒരു ഭാഗം തകര്‍ന്നിരുന്നു. മെയില്‍ വാരണാസിയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ലൈ ഓവര്‍ തകര്‍ന്ന് നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top