അണ്ടര്‍ 23 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍

റങ്കൂണ്‍: മ്യാന്‍മറില്‍ നടന്ന അണ്ടര്‍ 23 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്‍ഷിപ്പിനും ഇന്ത്യ യോഗ്യത നേടി. ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തുന്നത്.

പാക്കിസ്ഥാനെ സെമിയില്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യ ഫൈനല്‍ യോഗ്യത തേടിയത്. ചൈനീസ് തായ്‌പെയിയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

പാക്കിസ്ഥാനെ 21-25, 25-16, 25-22, 25-18 നാണ് ഇന്ത്യ കീഴടക്കിയത്.

Top