അണ്ടര്‍ 20 ലോകകപ്പ്; അഞ്ച് ഗോളുകള്‍ക്ക് അര്‍ജന്റീനയ്ക്ക് ജയം

പോളണ്ടില്‍ നടക്കുന്ന അണ്ടര്‍ 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. ഇന്നലെ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തിലാണ് ദക്ഷിണാഫ്രിക്കയെ അര്‍ജന്റീന പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം.

മത്സരത്തിന്റെ നാലാം മിനിട്ടിലാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് അര്‍ജന്റീന ബാക്കി നാല് ഗോളുകളും സ്വന്തമാക്കിയത്. ബാര്‍കോ അര്‍ജന്റീനയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. അല്‍വാരെസ്, ഗെയിച് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ആര്‍ജന്റീനയുടെ അടുത്ത മത്സരം പോര്‍ച്ചുഗലുമായാണ്.

Top