അണ്ടര്‍ 19; ദക്ഷിണാഫ്രിക്കക്കെതിരെ കളത്തില്‍ ഇറങ്ങാന്‍ രണ്ടു കേരള താരങ്ങള്‍ കൂടി

തിരുവനന്തപുരം:കേരളക്കരക്ക് അഭിമാനമായി അണ്ടര്‍ 19 ടീമിനെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്ക് രണ്ടു താരങ്ങള്‍ കൂടി കളത്തില്‍ ഇറങ്ങുന്നു. സൂരജ് അഹൂജയുടെ നേതൃത്വത്തിലുള്ള ടീമില്‍ വരുണ്‍ നായര്‍, വത്സാന്‍ ഗോവിന്ദ് എന്നിവരാണ് ഇടം പിടിച്ചത്.

തിരുവന്തപുരത്തുവെച്ചാണ് ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 നെതിരെ ഇന്ത്യന്‍ ടീം രണ്ടു ചതുര്‍ ദിന മത്സരങ്ങള്‍ കളിക്കുന്നത്. ആദ്യ മത്സരം ഫെബ്രുവരി 20 നും രണ്ടാം മത്സരം 26 നും നടക്കും.

അണ്ടര്‍ 19 ടീം അംഗങ്ങള്‍…

സൂരജ് അഹൂജ, ദിവ്യന്‍ഷ് സക്‌സേന, വരുണ്‍ നായര്‍, അവ്‌നീഷ് സുധ, യാഷസ്വി ജെയ്‌സ്വാള്‍, വൈഭവ് കണ്ഡപാല്‍, ഷൗര്യ ശരണ്‍, ഹൃത്രിക്ക് ഷോക്കീന്‍, മാനവ് സുതാര്‍, മാനിഷി, സാബിര്‍ ഖാന്‍, അന്‍ഷുല്‍ കംബോജ്, രാജ്‌വര്‍ധന്‍ ഹങ്കേര്‍ഗേക്കര്‍, രോഹിത് ദത്താത്രായ, റെക്‌സ് സിംഗ്, വത്സാല്‍ ഗോവിന്ദ്.

Top