അണ്ടര്‍ 19 ലോകകപ്പ്; ഓസ്ട്രേലിയയെ തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം

കിംബര്‍ലി: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന് ജയം. ദക്ഷിണാഫ്രിക്കയിലാണ് മത്സരം നടന്നത്‌. ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിനാണ് മുട്ടുകുത്തിച്ചത്. ഓസ്ട്രേലിയ 179 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ 18 പന്തുകള്‍ ബാക്കിനില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് ലക്ഷ്യംകാണുകയായിരുന്നു.

84 റണ്‍സ് നേടി ഓസ്ട്രേലിയയുടെ ഫ്രേസര്‍ മക്ഗര്‍ക്ക് ടോപ് സ്‌കോററായി. പാട്രിക് റോവ് 40 റണ്‍സെടുക്കുകയും ചെയ്തു. സീല്‍സ് 4 വിക്കറ്റും ഫോഡ് 3 വിക്കറ്റും സ്വന്തമാക്കി.

ജെയ്ഡന്‍ സീല്‍സ് മാത്യു ഫോഡ് തുടങ്ങിയവരുടെ ബൗളിങ് പ്രകടനവും നയീം യങ്ങിന്റെ ബാറ്റിങ്ങുമാണ് വിന്‍ഡീസിനെ രക്ഷിച്ചത്.

Top