അണ്ടര്‍ 19 ലോകകപ്പ്; വെസ്റ്റിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കി ന്യൂസിലാന്‍ഡ്‌

under 19

വെല്ലിങ്ങ്ടണ്‍: അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ ദിവസത്തെ നാലാം മത്സരത്തില്‍ വിജയം സ്വന്തമാക്കി ന്യൂസിലാന്‍ഡ്. വെസ്റ്റിന്‍ഡീസിനെതിരെ 233 റണ്‍സ് വിജയ ലക്ഷ്യമുണ്ടായിരുന്ന ആതിഥേയര്‍ 63 പന്തുകള്‍ ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തുകയായിരുന്നു.

ജേകബ് ഭൂല-ഫിന്‍ അലന്‍ കൂട്ടുക്കെട്ടില്‍ 163 റണ്‍സ് നേടി ന്യൂസിലാന്‍ഡിനെ വിജയത്തിലേയ്ക്ക് നയിക്കുകയായിരുന്നു. 115 റണ്‍സ് നേടി ഫിന്‍ അലന്‍ ക്രീസില്‍ നിന്നപ്പോള്‍ ജേകബ് ഭൂല 83 റണ്‍സ് നേടി പുറത്തായി. ന്യൂസിലാന്‍ഡിനായി രചിന്‍ രവീന്ദ്ര, മാത്യൂ ഫിഷര്‍ എന്നിവര്‍ മൂന്ന് വിക്കറ്റും ഫെലിക്‌സ് മുറേ 2 വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനു ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കമാണ് ഉണ്ടായത്. പിന്നീടുണ്ടായ പോരാട്ടത്തില്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് നേടിയെങ്കിലും തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഓപ്പണര്‍ കീഗന്‍ സിമ്മണ്‍സ് 92 റണ്‍സും കിമാനി മെലിയസ് 78 റണ്‍സും നേടി.

Top