അണ്ടര്‍-19 ലോകകപ്പ് ; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ബംഗ്ലാദേശ്

CRICKET

വെല്ലിംങ്ങ്ടണ്‍: അണ്ടര്‍19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനോട് ഏറ്റുമുട്ടും. ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ജനുവരി 25ന് ബംഗ്ലാദേശിനോട് ഏറ്റുമുട്ടുക.

പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അവസാന എട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും ആദ്യ റൗണ്ട് മറികടക്കാന്‍ സാധിച്ചില്ല.

ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച് സി ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ എതിരിടും. ജനുവരി 22നാണ് ഇംഗ്ലണ്ട്-ഓസീസ് മത്സരം. ന്യൂസിലന്‍ഡിന്റെ എതിരാളിയായി എത്തിയിരിക്കുന്നത് അഫ്ഗാനിസ്ഥാനാണ്. അഫ്ഗാനെ മറികടന്ന് എത്തിയ പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടും.
ജനുവരി 23നാണ് പാക്കിസ്ഥാന്‍-ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടര്‍ പോരാട്ടം.

Top