അണ്ടര്‍ 19 ലോകകപ്പ്‌ ; സെമിയില്‍ പോരാട്ടം അവസാനിപ്പിച്ച്‌ അഫ്ഗാന്‍, വിജയം ഓസീസിന്

UNDER 19

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പില്‍ അഫിഗാനിസ്ഥാന്റെ പോരാട്ടം സെമിയില്‍ അവസാനിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അഫ്ഗാന്‍ മുട്ടിുമടക്കിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 48 ഓവറില്‍ 181 റണ്‍സിന് പുറത്തായി.

പകരം ചോദിക്കാനിറങ്ങിയ ഓസ്‌ട്രേലിയ 37.3 ഓവറില്‍ നാലു വിക്കറ്റു നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ആറു വിക്കറ്റുകള്‍ക്കാണ് ഓസീസ് സെമിയില്‍ വിജയകൊടി പാറിച്ചത്.

ഫെബ്രുവരി മൂന്നിനാണ് ഫൈനല്‍ പോരാട്ടം. ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ വിജയിക്കുന്നവരായിരിക്കും ഫൈനലില്‍ ഓസ്‌ട്രേലിയയുടെ എതിരാളികള്‍.

Top