അണ്ടര്‍ 19 ലോകകപ്പ്‌ ; ആതിഥേയരെ തകര്‍ത്ത്‌ അഫ്ഗാന്‍ യുവനിര സെമിഫൈനലില്‍

AFGANISTAN

ക്രൈസ്റ്റ്ചര്‍ച്ച്: ആതിഥേയരായ ന്യൂസിലന്‍ഡിനെ തകര്‍ത്ത് അഫ്ഗാന്‍ യുവനിര സെമിഫൈനലില്‍. 202 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് അഫ്ഗാന്‍ സെമിഫൈനലില്‍ കടന്നത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 309 റണ്‍സ് നേടി.

28.1 ഓവറില്‍ 107 റണ്‍സില്‍ കിവീസിന്റെ പോരാട്ടം അവസാനിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ആധിപത്യം നിലനിര്‍ത്തിയ കിവീസിനെ ക്വാര്‍ട്ടറില്‍ അഫ്ഗാനിസ്ഥാന്‍ തകര്‍ത്തു. അവസാന ഓവറുകള്‍ ആഞ്ഞടിച്ച ഒമറാസി 23 പന്തുകള്‍ മാത്രം നേരിട്ടാണ് അഫ്ഗാനുവേണ്ടി 66 റണ്‍സ് നേടിയത്. 38 റണ്‍സ് നേടിയ കാറ്റീന്‍ ക്ലാര്‍ക്കാണ് കിവീസ് നിരയിലെ ടോപ്പ് സ്‌കോറര്‍.

Top