യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്; ഫ്രാന്‍സിനെ തറപറ്റിച്ച് ഇറ്റലി, ഫൈനലില്‍ പോര്‍ച്ചുഗലിനെ നേരിടും

ഫ്രാന്‍സിനെ തകര്‍ത്തെറിഞ്ഞ് അണ്ടര്‍-19 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കി ഇറ്റലി. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി ഫ്രാന്‍സിനെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയില്‍ ഇറ്റലി നേടിയ രണ്ട് ഗോളുകള്‍ മടക്കിയടിക്കാന്‍ ഫ്രാന്‍സ് കിണഞ്ഞു ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ക്രിസ്ത്യന്‍ കപ്പോണ്‍, മോയിസ് കെഎന്‍ എന്നിവരാണ് ഇറ്റലിക്കായി ഗോളുകള്‍ നേടിയത്.

ഫൈനലില്‍ പോര്‍ച്ചുഗലാണ് ഇറ്റലിയുടെ എതിരാളികള്‍.

Top