ബംഗ്ലാദേശിനെ പറപ്പിച്ചു; അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടമണിഞ്ഞ് ഇന്ത്യ

കൊളംബോ : അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടമണിഞ്ഞ് ഇന്ത്യ. ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യ വിജയം നേടിയത്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ ജയവുമായാണ് ഇന്ത്യ കപ്പ് ഉയര്‍ത്തിയത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 32.4 ഓവറില്‍ 106നു പുറത്തായി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനു ലക്ഷ്യ മറികടക്കാനായില്ല. 33 ഓവറില്‍ 101 റണ്‍സിന് പുറത്താക്കി. അക്ബര്‍ അലി (23), മൃതുന്‍ജോയ് ചൗധരി (21) എന്നിവരാണ് ബംഗ്‌ളദേശിനായി മികച്ച സ്‌കോര്‍ നേടിയത്. ഇന്ത്യക്കായി അഥര്‍വ അഞ്ചും, ആകാശ് സിങ് മൂന്നും വിക്കറ്റുകള്‍ എറിഞ്ഞിട്ടു.

Top