അണ്ടര്‍ 18 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലേക്ക് കടന്ന് ഇന്ത്യ

കാഠ്മണ്ഡു: അണ്ടര്‍ 18 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം കൊയ്ത് ഇന്ത്യ. ശ്രീലങ്കയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്. ഗുര്‍കിറത്ത് സിംഗ് നേടിയ ഇരട്ടഗോളാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 65-ാം മിനിറ്റില്‍ ഗുര്‍കിറത്ത് സിംഗിലൂടെ ഇന്ത്യ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. അമന്‍ ഛേത്രിയാണ് മൂന്നാമത്തെ ഗോള്‍ നേടിയത്.

സെപ്റ്റംബര്‍ 27ന് നടക്കുന്ന സെമി പോരാട്ടത്തില്‍ ഇന്ത്യ മാലിദ്വീപിനെ നേരിടും.

Top