അണ്ടര്‍17 ലോകപ്പ് ; ഇന്ത്യയുടെ യുവനിരക്ക് ആശംസ നേര്‍ന്ന് പ്രമുഖര്‍

മുംബൈ: ഫിഫ അണ്ടര്‍17 ലോകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ യുവനിരക്ക് ആശംസ നേര്‍ന്ന് പ്രമുഖര്‍ രംഗത്ത്. ലോകകപ്പില്‍ ഇന്ത്യ ആദ്യമായാണ് ബൂട്ടണിയുന്നത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടീമിന് ആശംസ നേര്‍ന്നത്.

ഇന്ത്യയുടെ സ്വപ്ന നിമിഷം യാഥാര്‍ത്ഥ്യമാക്കാനാണ് സച്ചിന്‍ യുവനിരയോട് പറയുന്നത്. ‘മത്സരങ്ങള്‍ ആസ്വദിച്ച് കളിക്കുക. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. സ്വപ്നങ്ങള്‍ സത്യമാകും’ സച്ചിന്‍ ട്വീറ്റില്‍ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലി നേരത്തെ തന്നെ യുവനിരക്ക് ആശംസ നേര്‍ന്നിരുന്നു. മക്കളേ…നിങ്ങള്‍ പോയി ജയിച്ചു വരൂ…എന്നിട്ട് ഇന്ത്യയുടെ അഭിനമാവൂ എന്നായിരുന്നു കൊഹ് ലി യുടെ ആശംസ.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യന്‍ യുവതാര നിരയെ ആശംസിച്ച് ട്വിറ്ററില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളി.

Top